Product SiteDocumentation Site

Red Hat Enterprise Linux 6

Release Notes

Red Hat Enterprise Linux 6.3-നുള്ള പ്രകാശനക്കുറിപ്പുകള്‍

Edition 3


Legal Notice

Copyright © 2012 Red Hat, Inc.
The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.
Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.
Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.
Linux® is the registered trademark of Linus Torvalds in the United States and other countries.
Java® is a registered trademark of Oracle and/or its affiliates.
XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.
All other trademarks are the property of their respective owners.


1801 Varsity Drive
 RaleighNC 27606-2072 USA
 Phone: +1 919 754 3700
 Phone: 888 733 4281
 Fax: +1 919 754 3701

Abstract
Red Hat Enterprise Linux 6.3-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന എല്ലാ മെച്ചപ്പെടുത്തലുകളുടെയും പുതിയ വിശേഷതകളുടെയും വിശദമായ വിവരണം പ്രകാശനക്കുറിപ്പില്‍ കാണാം. Red Hat Enterprise Linux-ന്റെ 6.3 പരിഷ്കരണത്തില്‍ വരുത്തിയിരിയ്ക്കുന്ന എല്ലാ പരിഷ്കരണങ്ങള്‍ക്കും സാങ്കേതിക കുറിപ്പുകള്‍ കാണുക.

പ്രീഫെയിസ്
1. കേര്‍ണല്‍
2. ഡിവൈസ് ഡ്രൈവറുകള്‍
3. നെറ്റ്‌വര്‍ക്കിങ്
4. റിസോഴ്സ് മാനേജ്മെന്റ്
5. ആധികാരികത ഉറപ്പാക്കലും ഇന്ററോപ്പറബിളിറ്റിയും
6. എന്റൈറ്റില്‍മെന്റ്
7. വിര്‍ച്ച്വലൈസേഷന്‍
7.1. കെവിഎം
7.2. സ്പയിസ്
7.3. libvirt
8. ക്ലസ്റ്ററിങ്ങും ഹൈ അവയിലബിളിറ്റിയും
9. സംഭരണം
10. സാധാരണ പരിഷ്കരണങ്ങള്‍
A. റിവിഷന്‍ ഹിസ്റ്ററി

പ്രീഫെയിസ്

ഓരോ പ്രയോഗത്തിനും വരുത്തിയിരിയ്ക്കുന്ന മെച്ചപ്പെടുത്തലുകള്‍, സുരക്ഷ, ബഗ് പരിഹാരങ്ങള്‍ എന്നിവ ഒന്നിച്ചു് Red Hat Enterprise Linux-ന്റെ ലഘു പതിപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. Red Hat Enterprise Linux 6 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പ്രധാന മാറ്റങ്ങളും ഇവയ്ക്കുള്ള പ്രയോഗങ്ങളും സംബന്ധിച്ചുള്ള വിവരങ്ങള്‍ Red Hat Enterprise Linux 6.3 പ്രകാശനക്കുറിപ്പില്‍ ലഭ്യമാകുന്നു. ഈ ലഘു പതിപ്പിലുള്ള എല്ലാ മാറ്റങ്ങളും അവയുടെ വിശദാംശങ്ങളും സാങ്കേതിക കുറിപ്പുകള്‍ എന്ന കണ്ണിയില്‍ കാണാം. നിലവില്‍ ലഭ്യമായ എല്ലാ ടെക്നോളജി പ്രിവ്യൂകളും അവ ലഭ്യമാക്കുന്ന പാക്കേജ് വിവരങ്ങളും ഈ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.

പ്രധാനപ്പെട്ടതു്

ഇവിടെ ഓണ്‍ലൈനായി ലഭ്യമാക്കിയിരിയ്ക്കുന്ന Red Hat Enterprise Linux 6.3 Release Notes-ല്‍, ഏറ്റവും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുന്നു. പതിപ്പുകളെപ്പറ്റിയുള്ള സംശയങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കു് ഓണ്‍ലൈനായി Release-ല്‍ നിന്നും സഹായം തേടാം, അവയുടെ Red Hat Enterprise Linux പതിപ്പിനായി സാങ്കേതികക്കുറിപ്പുകള്‍ കാണാം.
Red Hat Enterprise Linux-ന്റെ പതിപ്പുകള്‍ ലഭ്യമാകുന്ന കാലാവധി വിവരങ്ങള്‍ക്കായി https://access.redhat.com/support/policy/updates/errata/ കാണുക.

Chapter 1. കേര്‍ണല്‍

ഥിന്‍-പ്രൊവിഷനിങ്, സ്കേലബിള്‍ സ്നാപ്പ്ഷോട്ട് വിശേഷതകള്‍
dm-thinp ടാര്‍ഗറ്റുകള്‍, thin, thin-pool എന്നിവ ഒരു ഡിവൈസ് മാപ്പര്‍ ഡിവൈസിനു് ഥിന്‍-പ്രൊവിഷനിങ്, സ്കേലബിള്‍ സ്നാപ്പ്ഷോട്ട് വിശേഷതകള്‍ ലഭ്യമാക്കുന്നു. ഈ വിശേഷത നിലവില്‍ ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു. പുതുതായി അവതരിപ്പിയ്ക്കുന്ന എല്‍വിഎം ഥിന്‍ പ്രൊവിഷനിങിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Chapter 9, സംഭരണം കാണുക.
sysfs mbox ഇന്റര്‍ഫെയിസ് നീക്കം ചെയ്തിരിയ്കുന്നു
എമ്യുലക്സ് പ്രയോഗങ്ങള്‍ sysfs mbox സംയോജകഘടകങ്ങള്‍ ഉപയോഗിയ്ക്കാത്തതിനാല്‍ lpfc ഡ്രൈവര്‍ അവ നീക്കം ചെയ്തിരിയ്ക്കുന്നു. -EPERM (പ്രക്രിയ അനുവദിയ്ക്കുന്നില്ല) ചിഹ്നം മാത്രമേ ഇപ്പോള്‍ ലഭ്യമാക്കുന്നുള്ളൂ.
പിന്തുണയ്ക്കുന്ന Kdump ടാര്‍ഗറ്റുകള്‍
Kdump ടാര്‍ഗറ്റുകളുടെ പിന്തുണയ്ക്കുന്ന പൂര്‍ണ്ണ പട്ടികയ്ക്കായി (അതായതു്, ഒരു vmcore ഡംപ് ചെയ്യുവാന്‍ kdump-നു് ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്നതു്), Kbase ലേഖനം കാണുക: https://access.redhat.com/knowledge/articles/41534.
കൂടുതല്‍ മൌണ്ട് ഐച്ഛികങ്ങള്‍ക്കുള്ള പിന്തുണ
/proc/<PID>/ ഡയറക്ടറികളിലേക്കുള്ള പ്രവേശനം\nനിയന്ത്രിയ്ക്കുന്നതിനായി Red Hat Enterprise Linux 6.3 മൌണ്ട് ചെയ്യുന്നതിനുള്ള പിന്തുണ \nചേര്‍ത്തിരിയ്ക്കുന്നു. ഒരു ഐച്ഛികം hidepid= ആകുന്നു, ഉടമസ്ഥരല്ലാത്തവര്‍ക്കു് \nപ്രക്രിയകളെപ്പറ്റിയുള്ള എന്തെല്ലാം വിവരങ്ങള്‍ നല്‍കുന്നു എന്നു് ഈ മൂല്ല്യം നിഷ്കര്‍ഷിയ്ക്കുന്നു. എല്ലാ പ്രക്രിയകളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഒരു കൂട്ടത്തെ gid= ഐച്ഛികം നിഷ്കര്‍ഷിയ്ക്കുന്നു. സിസ്റ്റത്തിലുള്ള ജോലികള്‍ നിരീക്ഷിയ്ക്കുവാന്‍ \nഅധികാരമില്ലാത്ത ഉപയോക്താക്കളെ കൂട്ടത്തില്‍ ചേര്‍ക്കുവാന്‍ പാടില്ല.
O_DIRECT ഫ്ലാഗിനുള്ള പിന്തുണ
എഫ്‌യുഎസ്ഇയിലുള്ള (ഫയല്‍സിസ്റ്റം ഇന്‍ യൂസര്‍സ്പെയിസ്) ഫയലുകള്‍ക്കുള്ള O_DIRECT ഫ്ലാഗിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഒരു ഫയലിലേക്കും ഫയലില്‍ നിന്നുമുള്ള ഐ/ഒ ഈ ഫ്ലാഗ് \nകുറയ്ക്കുന്നു. സാധാരണ ഈ ഫ്ലാഗിന്റെ ഉപയോഗം പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു, പക്ഷേ ചില സാഹചര്യത്തില്‍ ഇതു്\nപ്രയോജനകരമാകുന്നു, ഉദാഹരണത്തിനു്, പ്രയോഗങ്ങള്‍ സ്വന്തമായി കാഷ് ചെയ്യുമ്പോള്‍.
പവര്‍പിസിയില്‍ സജ്ജമാക്കിയിരിയ്ക്കുന്ന CONFIG_STRICT_DEVMEM
Red Hat Enterprise Linux 6.3-ല്‍, പവര്‍പിസി ആര്‍ക്കിറ്റക്ചറിനു് സ്വതവേ CONFIG_STRICT_DEVMEM ക്രമീകരണ ഐച്ഛികം പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു. /dev/mem ഡിവൈസിലേക്കുള്ള പ്രവേശനം ഇതു് നിഷേധിയ്ക്കുന്നു. ഈ ഐച്ഛികം \nപ്രവര്‍ത്തന രഹിതമാക്കുമ്പോള്‍, കേര്‍ണല്‍, യൂസര്‍സ്പെയിസ് മെമ്മറി എന്നിങ്ങനെയുള്ള എല്ലാ മെമ്മറിയിലേക്കും യൂസര്‍സ്പെയിസ് പ്രവേശനം അനുവദിയ്ക്കുന്നു.
CONFIG_HPET_MMAP പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു
Red Hat Enterprise Linux 6.3-ല്‍, ഒരു ഉപയോക്താവിന്റെ പ്രക്രിയയിലേക്കുള്ള മെമ്മറിയിലേക്കു് എച്പിഇറ്റി രജിസ്ടറുകള്‍ വീണ്ടും മാപ്പ് ചെയ്യുന്നതിനുള്ള കൂടിയ റിസല്യൂഷന്‍ ടൈമറിന്റ വിശേഷത പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു.
വലിയ സിസ്റ്റത്തിലുള്ള മെച്ചപ്പെട്ട പ്രവര്‍ത്തനം
എല്ലാ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വലിയ സിസ്റ്റങ്ങളില്‍ (2048 കോടി, 16 TB മെമ്മറിയുള്ളൊരു സിസ്റ്റത്തില്‍ പാച്ചുകള്‍ പരീക്ഷിച്ചു) ബൂട്ട് സമയം കുറയ്ക്കുന്നതിനും Red Hat Enterprise Linux 6.3 കേര്‍ണലിലേക്കു് അനവധി പാച്ചുകള്‍ ചേര്‍ത്തിരിയ്ക്കുന്നു.
rdrand കേര്‍ണല്‍ പിന്തുണ
പെട്ടെന്നു് അക്കങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പുതിയൊരു rdrand നിര്‍ദ്ദേശം Intel Core i5, i7 പ്രൊസസ്സറുകള്‍ (മുമ്പു് ഐവി ബ്രിഡ്ജ് എന്ന കോഡ് നാമം ആയിരുന്നു) പിന്തുണയ്ക്കുന്നു. Red Hat Enterprise Linux 6.3-ല്‍ ലഭ്യമാക്കിയിരിയ്ക്കുന്ന കേര്‍ണല്‍ ഇതു് ലഭ്യമാക്കുന്നു.
സംഭരണത്തിനുള്ള യുഇഎഫ് ഐ പിന്തുണ
പ്ലാറ്റ്ഫോം അനുസരിച്ചുള്ള പെര്‍സിസ്റ്റന്റ് സ്റ്റോറേജിനുള്ളൊരു ഫയല്‍ സിസ്റ്റം സംയോജകഘടകമായ, പെര്‍സിസ്റ്റന്റ് സ്റ്റോറേജ് (pstore), എങ്ങനെ യുഇഎഫ്ഐ പിന്തുണയ്ക്കുന്നു.
സിപിയു കുടുംബത്തിലുള്ള കണ്ടെയിനര്‍ ഫയലുകള്‍
സിപിയു കുടുംബം അനുസരിച്ചുള്ള കണ്ടെയിനര്‍ ഫയലുകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. AMD കുടുംബത്തിലുള്ള 15h പ്രൊസസ്സറുകള്‍ മുതല്‍, ഉദാഹരണത്തിനു് microcode_amd_fam15h.bin, നിലവില്‍ മുമ്പു് ലഭ്യമാക്കിയിരിയ്ക്കുന്ന പ്രൊസസ്സറുകളുടെ \nകുടുംബത്തിനു് ലഭ്യമാക്കുന്നു.
USB 3.0 പിന്തുണ
Red Hat Enterprise Linux 6.3-ല്‍ പൂര്‍ണ്ണ USB 3.0 പിന്തുണ ലഭ്യമാകുന്നു.
IBM System z-നുള്ള kdump/kexec കേര്‍ണല്‍ ഡംപിങ് സംവിധാനം
Red Hat Enterprise Linux 6.3-ല്‍, IBM System z-നും ഹൈപ്പര്‍വൈസര്‍ ഡംപിങ് സംവിധാനത്തിനും പുറമേ ഈ സിസ്റ്റങ്ങള്‍ക്കു് kdump/kexec കേര്‍ണല്‍ സംവിധാനങ്ങളും പ്രവര്‍ത്തന സജ്ജമാക്കുന്നു. ഓട്ടോ-റിസേര്‍വ് ത്രെഷ്ഹോള്‍ഡ് 4 Gb ആയി സജ്ജമാക്കിയിരിയ്ക്കുന്നു, അതിനാല്‍ 4 GB കൂടുതല്‍ മെമ്മറിയുള്ള ഏതു് IBM System z സിസ്റ്റത്തിനും kexec/kdump സംവിധാനം പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു.
kdump സ്വതവേ 128MB സൂക്ഷിയ്ക്കുന്നതിനാല്‍, ആവശ്യമുള്ള മെമ്മറി എപ്പോഴും ലഭ്യമായിരിയ്ക്കണം. Red Hat Enterprise Linux 6.3 പരിഷ്കരിയ്ക്കുമ്പോള്‍ ഇതെപ്പോഴും ശ്രദ്ധിയ്ക്കേണ്ടതുണ്ടു്. ഒരു സിസ്റ്റം ക്രാഷ് ചെയ്യുമ്പോള്‍ ഡംപ് സൂക്ഷിയ്ക്കുന്നതിനായി മതിയായ ഡിസ്ക് സ്ഥലം ആവശ്യമാകുന്നു. എസ്‌സിഎസ്ഐ ഡിസ്കിലുള്ള kdump പിന്തുണയ്ക്കുന്നതു് വരെ, ഡംപ് ഡിവൈസുകളായി Kdump ഡിഎഎസ്ഡി അല്ലെങ്കില്‍ ക്യൂഇറ്റിഎച് നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമാക്കുന്നു.
kdump ആരംഭിയ്ക്കുമ്പോള്‍ ഈ മുന്നറിയിപ്പു് സന്ദേശം ലഭ്യമാകുന്നു:
..ഇത്തരം ഫയല്‍ അല്ലെങ്കില്‍ ഡയറക്ടറി ലഭ്യമല്ല
ഈ സന്ദേശം dump പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നില്ല, അതിനാല്‍ ഉപേക്ഷിയ്ക്കാം. /etc/kdump.conf, system-config-kdump, അല്ലെങ്കില്‍ firstboot മുഖേന നിങ്ങള്‍ക്കു് kdump ക്രമീകരിയ്ക്കാം അല്ലെങ്കില്‍ പ്രവര്‍ത്തന രഹിതമാക്കാം.
ftrace-നുള്ള ഘടകം ലഭ്യമാക്കുന്ന സംയോജക ഘടകം
ftrace ഫംഗ്ഷന്‍ ട്രെയിസിങ് പ്രയോഗം എല്ലാ ഉപയോക്താക്കളും ഘടകങ്ങളും ഉപയോഗിയ്ക്കുവാന്‍ അനുവദിയ്ക്കുന്നതിനായി ftrace ഫംഗ്ഷന്‍ ട്രെയിസര്‍ അനുവദിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, ഈ മാന്‍ താളുകള്‍ കാണുക:
man trace-cmd-record
man trace-cmd-stack
മള്‍ട്ടി-ത്രെഡ് പ്രക്രിയകളുടെ നിരീക്ഷണം
ഒന്നില്‍ കൂടുതല്‍ ത്രെഡ് ഉപയോഗിച്ചു് പ്രക്രിയകള്‍ നിരീക്ഷിയ്ക്കുമ്പോള്‍, പ്രധാന ത്രെഡ് ഒഴികെ ബാക്കിയെല്ലാ ത്രെഡുകളും ltrace പ്രയോഗം ഉപേക്ഷിയ്ക്കുന്നു. എന്നാല്‍, ഇവ വിലാസത്തിനുള്ള സ്ഥലം പങ്കിടുന്നതിനാല്‍, ltrace ലഭ്യമാക്കുന്ന ബ്രെയിക്ക്പോയിന്റുകള്‍ കാണാം. അതുപോലെ, SIGTRAP സിഗ്നല്‍ ഈ ത്രെഡുകളെ ഇല്ലാതെയും ആക്കുന്നു. Red Hat Enterprise Linux 6.3-ല്‍ ത്രെഡ് ലഭ്യമാക്കലും ബ്രെയിക്ക് പോയിന്റ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ലഭ്യമാക്കുന്നു. ഒറ്റ ത്രെഡ് പ്രക്രിയകളെപ്പോലെ തന്നെ അനവധി ത്രെഡ് പ്രക്രിയകള്‍ക്കുള്ള പിന്തുണയും കാണാം.
ക്രോസ്സ് മെമ്മറി അറ്റാച്ച്
ഇന്ട്രാ-നോഡ് പ്രക്രിയകള്‍ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഡേറ്റാ പകര്‍പ്പുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ക്രോസ്സ് മെമ്മറി അറ്റാച്ച് ഒരു സംവിധാനം ലഭ്യമാക്കുന്നു. ഇന്‍ട്രാ നോഡ് ആശയവിനിമയം നടപ്പിലാക്കുന്ന എംപിഐ ലൈബ്രറികള്‍ക്കു്, പങ്കിടുന്ന മെമ്മറി മുഖേന ഒരു സന്ദേശത്തിനുള്ള രണ്ടു് പകര്‍പ്പിനു് പകരം ഒരു പകര്‍പ്പ് ലഭ്യമാക്കുന്നു. അനവധി, ഒറ്റ ഡ്രൈവര്‍ അടിസ്ഥാനത്തില്‍ ഈ സംവിധാനം പല തവണ ലഭ്യമാക്കിയിട്ടുണ്ടു്. Red Hat Enterprise Linux 6.3ല-ല്‍ അവതരിപ്പിയ്ക്കുന്ന ഈ സംവിധാനം ഇതിനുള്ളൊരു പരിഹാരമാകുന്നു.
രണ്ടു് ഗ്രാഫിക്കല്‍ കാര്‍ഡുകള്‍ തമ്മില്‍ മാറ്റുവാനുള്ള കഴിവു് ചേര്‍ത്തിരിയ്ക്കുന്നു
രണ്ടു് ഗ്രാഫിക്കല്‍ കാര്‍ഡുകള്‍ തമ്മില്‍ മാറുന്നതു് അനുവദിയ്ക്കുന്നതിനായി സ്വതവേ ഇപ്പോള്‍ CONFIG_VGA_SWITCHEROO ഐച്ഛികം പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു.

Chapter 2. ഡിവൈസ് ഡ്രൈവറുകള്‍

ബിഎഫ്എ ഡ്രൈവര്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു
ബ്രോക്കേഡ് ബിഎഫ്എ ഫൈബര്‍ ചാനല്‍, FCoE ഡ്രൈവര്‍ എന്നിവ ഇനി മുതല്‍ ടെക്നോളജി പ്രിവ്യൂ അല്ല. Red Hat Enterprise Linux 6.3-ല്‍ ബിഎഫ്എ ഡ്രൈവറിനുള്ള പൂര്‍ണ്ണ പിന്തുണ ലഭ്യമാകുന്നു.
ബിഎന്‍എ ഡ്രൈവര്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു
ബ്രോക്കേഡ് 10Gb PCIe ഇഥര്‍നെറ്റ് കണ്ട്രോളറുകള്‍ക്കുള്ള ബ്രോക്കേഡ് ബിഎന്‍എ ഡ്രൈവര്‍ ഇനി മുതല്‍ ടെക്നോളജി പ്രിവ്യൂ അല്ല. Red Hat Enterprise Linux 6.3-ല്‍ ബിഎന്‍എ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു.
be2net ഡ്രൈവറിലുള്ള SR-IOV
എമുലക്സ് be2net ഡ്രൈവറിനുള്ള SR-IOV പ്രവര്‍ത്തനം Red Hat Enterprise Linux 6.3-ല്‍ ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു. SR-IOV പിന്തുണയ്ക്കുള്ള ഏറ്റവും പുതിയ പതിപ്പു് ഉപയോഗിയ്ക്കുന്നതിനായി ഇവ നിര്‍ബന്ധമാകുന്നു:
  • ഏറ്റവും പുതിയ എമുലെക്സ് ഫേംവെയര്‍ (റിവിഷന്‍ 4.1.417.0 അല്ലെങ്കില്‍ പുതിയതു്) പ്രവര്‍ത്തിപ്പിയ്ക്കണം.
  • സര്‍വര്‍ സിസ്റ്റത്തിന്റെ ബയോസ് SR-IOV പ്രവര്‍ത്തനം പിന്തുണയ്ക്കേണ്ടതുണ്ടു്, കൂടാതെ നേരിട്ടുള്ള I/O VT-d-യ്ക്കുള്ള വിര്‍ച്ച്വലൈസേഷന്‍ പിന്തുണയും ആവശ്യമുണ്ടു്.
  • Red Hat Enterprise Linux 6.3-ന്റെ ജിഎ പതിപ്പു് ഉപയോഗിയ്ക്കണം.
SR-IOV, എല്ലാ എമുലെക്സ് ബ്രാണ്ട്, runs on all Emulex-branded and OEM variants of BE3-based hardware, which all require the be2net driver software.
സംഭരണ ഡ്രൈവറുകള്‍
  • Red Hat Enterprise Linux 6.3-ല്‍ മൈക്രോണ്‍ RealSSD P320h PCIe SSD ഡ്രൈവുകള്‍ക്കുള്ള പിന്തുണ ചേര്‍ക്കുന്നതിനുള്ള mtip32xx ഡ്രൈവര്‍ ഉള്‍പ്പെടുന്നു.
  • എമുലക്സ് ഫൈബര്‍ ചാനല്‍ ഹോസ്റ്റ് ബസ് അഡാപ്ടറുകള്‍ക്കുള്ള lpfc ഡ്രൈവര്‍ 8.3.5.45.2p പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mptfusion ഡ്രൈവര്‍ 3.04.20 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Broadcom Netxtreme II 57712 ചിപ്പിനുള്ള bnx2fc 1.0.11 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • QLogic ഫൈബര്‍ ചാനല്‍ എച്ബിഎകള്‍ക്കുള്ള qla2xxx ഡ്രൈവര്‍ 8.04.00.02.06.3-k പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു. Red Hat Enterprise Linux 6.3-യിലുള്ള qla2xxx ഡ്രൈവര്‍ ഒരു ടാര്‍ഗറ്റ് പോര്‍ട്ടില്‍ നിന്നും അവസ്ഥകള്‍ നിറഞ്ഞ ക്യൂ കൈകാര്യം ചെയ്യുന്ന എസ്‌സിഎസിഐ മദ്ധ്യ ലേയറിലുള്ള സാധാരണ കോഡിന്റെ മെച്ചം Red Hat Enterprise Linux 6.3-യിലുള്ള qla2xxx \nഡ്രൈവര്‍ പരിഷ്കരണം ലഭ്യമാക്കുന്നു. മുമ്പു്, ഈ കോഡ് qla2xxx ഡ്രൈവറില്‍ തന്നെ ലഭ്യമായിരുന്നു. എപിഐ കോംപാറ്റിബിളിറ്റി കൈകാര്യം ചെയ്യുന്നതിനായി, ql2xqfulltracking , ql2xqfullrampup എന്നീ ഘടക പരാമീറ്ററുകള്‍ക്കുള്ള സ്റ്റബുകള്‍ ഡ്രൈവറില്‍ തന്നെ സൂക്ഷിയ്ക്കുന്നു.
    കൂടാതെ, ഈ പരിഷ്കരണം ISP82xx, ISP83xx എന്നിവയ്ക്കുള്ള പിന്തുണയും ചേര്‍ക്കുന്നു. ഒപ്പം ഡൈനമിക് ലോഗിങ് പ്രവര്‍ത്തനവും ലഭ്യമാക്കുന്നു.
  • qla4xxxx 5.02.00.00.06.03-k1-ലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു, ഇതില്‍ sysfs ഫയല്‍ സിസ്റ്റത്തില്‍, port_state, port_speed, targetalias എന്നീ പരാമീറ്ററുകള്‍ കാണിയ്ക്കുന്നതിനുള്ള പിന്തുണ ചേര്‍ക്കുന്നു.
  • megaraid ഡ്രൈവര്‍ 00.00.06.14-rh1 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഐബിഎം പവര്‍ ലിനക്സ് റെയിഡ് എസ്‌സിഎസ്ഐ എച്ബിഎകള്‍ക്കുള്ള ipr ഡ്രൈവര്‍ എസ്എഎസ് വിറെയിഡ് പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി പുതുക്കിയിരിയ്ക്കുന്നു.
  • kdump ബ്ലാക്ക്ലിസ്റ്റിലേക്കു് പഴയ കണ്ട്രോളറുകള്‍ ചേര്‍ക്കുന്നതിനായി cciss ഡ്രൈവര്‍ പുതുക്കിയിരിയ്ക്കുന്നു.
  • kdump ബ്ലാക്ക്ലിസ്റ്റിലേക്കു് പഴയ കണ്ട്രോളറുകള്‍ ചേര്‍ക്കുന്നതിനായി hpsa ഡ്രൈവര്‍ 2.0.2-4 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • Broadcom NetXtreme II iSCSI-നുള്ള bnx2i ഡ്രൈവര്‍ 2.7.2.1 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mpt2sas ഡ്രൈവര്‍ 12.101.00.00 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ എബികകള്‍ക്കുള്ള മള്‍ട്ടി-റിപ്ലൈ ക്യൂ പിന്തുണ ഉപയോഗിയ്ക്കുന്ന NUNA I/O പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • ഈ ഡിവൈസ് ഐഡി ചേര്‍ക്കുന്നതിനായി mptsas ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു: SAS1068_820XELP.
  • Brocade BFA FC സ്കസി ഡ്രൈവര്‍ (bfa ഡ്രൈവര്‍) പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ServerEngines BladeEngine 2 Open iSCSI ഡിവൈസുകള്‍ക്കുള്ള be2iscsi ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഇന്റല്‍ DH89xxCC PCH-നുള്ള എഎച്സിഐ-മോഡ് എസ്എറ്റിഎ ഡിവൈസ്ഐഡി ചേര്‍ക്കുന്നതിനായി ahci.c ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഏറ്റവും പുതിയ ഇന്റല്‍ ഹാര്‍ഡ്‌വെയര്‍ പിന്തുണ, മെച്ചപ്പെടുത്തലുകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ പരിഷ്കരിയ്ക്കുന്നതിനായി isci ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • T10 ഡിഐഎഫ് പിന്തുണ ചേര്‍ക്കുന്നതിനായി isci sata ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • libfc, libfcoe, fcoe എന്നീ ഡ്രൈവറുകള്‍ ബഗുകള്‍ പരിഹരിച്ചു് പുതുക്കിയിരിയ്ക്കുന്നു.
  • libsas ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ട്രൂസ്കേല്‍ എച്സിഎകള്‍ക്കായി qib ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • അനവധി ബഗുകള്‍ പരിഹരിയ്ക്കുന്നതിനായി libata ഘടകം പരിഷ്കരിച്ചിരിയ്ക്കുന്നു.
  • md ഡ്രൈവറിനുള്ള dm-raid കോഡ് ഫ്ലഷ് പിന്തുണ ചേര്‍ക്കുന്നതിനായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഈ ഡ്രൈവറുകള്‍ ഏറ്റവും പുതിയ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു: ahci, md/bitmap, raid0, raid1, raid10, raid456.
  • aacraid ഡ്രൈവര്‍ 1.1-7[28000] പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
നെറ്റ്‌വര്‍ക്ക് ഡ്രൈവറുകള്‍
  • NetXen മള്‍ട്ടി പോര്‍ട്ട് (1/10) ഗിഗാബൈറ്റ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള netxen ഡ്രൈവര്‍ 4.0.77 അല്ലെങ്കില്‍ അതിന്റെ അടുത്ത പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • 578xx കുടുംബത്തിലുള്ള ചിപ്പുകള്‍ക്കുള്ള പിന്തുണയ്ക്കായി bnx2x ഡ്രൈവര്‍ 7.2.16 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ServerEngines BladeEngine2 10Gbps നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള be2net ഡ്രൈവര്‍ 4.2.5.0r പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ പിന്തുണ, മെച്ചപ്പെടുത്തലുകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി ixgbevf ഡ്രൈവര്‍ 2.2.0-k പതിപ്പായി പരിഷ്കരിച്ചിരിയ്ക്കകുന്നു.
  • Chelsio ടെര്‍മിനേറ്റര്‍ 4 10G യൂണിഫൈഡ് വയര്‍ നെറ്റ്‌വര്‍ക്ക് കണ്ട്രോളറുകള്‍ക്കുള്ള cxgb4 ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • നെറ്റ്‌വര്‍ക്ക് ഡിവൈസുകളുടെ Chelsio T3 കുടുംബത്തിനുള്ള cxgb3 ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ പിന്തുണ, മെച്ചപ്പെടുത്തലുകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി ഇന്റല്‍ 10 ഗിഗാബിറ്റ് പിസിഐ എക്സ്പ്രെസ്സ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള ixgbe ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Intel PRO/1000 നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള e1000e ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Intel PRO/1000 നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള e1000e ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • e100 ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Cisco 10G ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള enic ഡ്രൈവര്‍ 2.1.1.35 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • igbvf ഡ്രൈവര്‍ (ഇന്റല്‍ ഗിഗാബിറ്റ് വിര്‍ച്ച്വല്‍ ഫംഗ്ഷന്‍ നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍) 2.0.1-k പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • അന്നന്നുള്ള ഹാര്‍ഡ്‌വെയര്‍ പിന്തുണ, മെച്ചപ്പെടുത്തലുകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി, ഇന്റല്‍ ഗിഗാബിറ്റ് ഇഥര്‍നെറ്റ് അഡാപ്ടറുകള്‍ക്കുള്ള igb ഡ്രൈവര്‍ 3.2.10-k പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • NetXtreme II 1 ഗിഗാബൈറ്റ് കണ്ട്രോളറുകള്‍ക്കുള്ള bnx2 ഡ്രൈവര്‍ 1.0.11 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Broadcom Tigon3 ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള tg3 ഡ്രൈവര്‍ 3.120+ പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • HP NC-Series QLogic 10 ഗിഗാബൈറ്റ് സര്‍വര്‍ ആഡാപ്ടറുകള്‍ക്കുള്ള qlcnic ഡ്രൈവര്‍, 5.0.26 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • bna ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഏറ്റവും പുതിയ Realtek എന്‍ഐസികള്‍ക്കും (8168D/8168DP/8168E/8168EV) പഴയ എന്‍ഐസികളുടെ ഉപയോഗം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമുള്ള പിന്തുണ ചേര്‍ക്കുന്നതിനായി r8169 ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • qlge ഡ്രൈവര്‍ v1.00.00.30 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • cnic ഡ്രൈവര്‍ 2.5.9 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതു് bnx2x ഡിവൈസുകളിലുള്ള പിശക് വീണ്ടെടുക്കല്‍ സംവിധാനം മെച്ചപ്പെടുത്തുന്നു, FCoE സെഷനുകളുടെ ഏറ്റവും കൂടിയ വ്യാപ്തി വര്‍ദ്ധിപ്പിയ്ക്കുന്നു, കൂടാതെ മറ്റു് പല മെച്ചപ്പെടുത്തലുകളും ലഭ്യമാകുന്നു.
  • ഇന്റല്‍ സെന്രീനോ വയര്‍ലെസ്സ്-എന്‍ 6235 സീരീസ് വൈ-ഫൈ അഡാപ്ടറുകള്‍ക്കുള്ള പിന്തുണ ചേര്‍ക്കുന്നതിനായി iwl6000, iwlwifi ഡ്രൈവറുകള്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.5GHz ബാന്‍ഡ് പ്രവര്‍ത്തന രഹിതമായ ഐച്ഛികവും iwlwifi-യില്‍ ചേര്‍ത്തിരിയ്ക്കുന്നു.
  • വയര്‍ലസ്സ് ലാന്‍ സബ്സിസ്റ്റം പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതു് dma_unmap സ്റ്റേറ്റ് എപിഐ അവതരിപ്പിയ്ക്കുന്നു, കൂടാതെ പുതിയൊരു കേര്‍ണല്‍ ഹെഡര്‍ ഫയലും ചേര്‍ക്കുന്നു: include/linux/pci-dma.h.
മറ്റു് പലതിനുമുള്ള ഡ്രൈവറുകള്‍
  • i915 ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • ഡിആര്‍എമിനുള്ള പിന്തുണ ഉള്‍പ്പെടുത്തി അനവധി ഗ്രാഫിക്സ് ഡ്രൈവറുകള്‍ 3.3-rc2 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Wacom ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു. ഈ പാക്കേജുകള്‍ നീക്കം ചെയ്തിരിയ്ക്കുന്നു: wacompl, wdaemon.
  • പുതിയ ചിപ്പ്സെറ്റുകള്‍, എച്ടിഎ ഓഡിയോ കോഡുകള്‍ എന്നിവയ്ക്കുള്ള പിന്തുണ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി അല്ലെങ്കില്‍ മെച്ചപ്പെടുത്തുന്നതിനായി എഎല്‍എസ്എ എച്ഡിഎ ഓഡിയോ ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • Broadcom BCM20702A0 സിംഗിള്‍-ചിപ്പ് ബ്ലൂടൂത് പ്രൊസസ്സര്‍ ഉള്‍പ്പെടുത്തുന്നതിനായി btusb ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • എഎംഡി കുടുംബത്തിലുള്ള 12h/14h/15h സിപിയുകള്‍ക്കുള്ള പിന്തുണ ചേര്‍ക്കുന്നതിനായി, hwmon ഉപസിസ്റ്റത്തില്‍ നിന്നള്ള k10temp ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • എല്‍പിഎസ് ടച്ച്പാഡ് പ്രോട്ടോക്കോള്‍ പതിപ്പു് 3, 4-നുള്ള പിന്തുണ, നാലു് ദിശയിലേക്കുമുള്ള ബട്ടണുകള്‍ ടച്ച്പാഡുകള്‍ക്കുള്ള പിന്തുണ എന്നിവ ചേര്‍ക്കുന്നതിനായി, എഎല്‍പിഎസ് ടച്ച്പാഡ് ഡ്രൈവര്‍ പരിഷ്കരിച്ചിരിയ്ക്കുന്നു.
  • jsm ഡ്രൈവര്‍ എന്‍ഹാന്‍സ്ഡ് എറര്‍ ഹാന്‍ഡിലിങ് (EEH) ചേര്‍ക്കുന്നതിനായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mlx4_en ഡ്രൈവര്‍ 2.0 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.
  • mlx4_core ഡ്രൈവര്‍ 1.1 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു.

Chapter 3. നെറ്റ്‌വര്‍ക്കിങ്

QFQ ക്യൂയിങ് ചിട്ട
Red Hat Enterprise Linux 6.3-ല്‍, ക്വിക്ക് ഫെയര്‍ ഷെഡ്യൂളറിനുള്ള (ക്യൂഎഫ്ക്യൂ) വിശേഷതകള്‍ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്നതിനായി tc പ്രയോഗം പരിഷ്കരിച്ചിരിയ്ക്കുന്നു. യൂസര്‍സ്പെയിസില്‍ നിന്നും ഉപയോക്താക്കള്‍ക്കു് ഇപ്പോള്‍ പുതിയ ക്യൂഎഫ്ക്യൂം ട്രാഫിക്ക് ക്യൂയിങ് ചിട്ട ഉപയോഗിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഈ വിശേഷത നിലവില്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു.
rdma_bw and rdma_last പ്രയോഗങ്ങള്‍ നീക്കം ചെയ്തിരിയ്ക്കുന്നു
rdma_bw , rdma_lat എന്നീ പ്രയോഗങ്ങള്‍ (perftest പാക്കേജ് ഇവ ലഭ്യമാക്കുന്നു) നീക്കം ചെയ്തിരിയ്ക്കുന്നു, ഇനി perftest പാക്കേജില്‍ നിന്നും നീക്കം ചെയ്യുന്നതാണു്. പകരം ഈ പ്രയോഗങ്ങള്‍ ഉപയോഗിയ്ക്കുക: ib_write_bw, ib_write_lat, ib_read_bw, ib_read_lat.

Chapter 4. റിസോഴ്സ് മാനേജ്മെന്റ്

നെറ്റ്‌വര്‍ക്ക് പ്രാധാന്യമുള്ള cgroup റിസോഴ്സ് കണ്ട്രോളര്‍
Red Hat Enterprise Linux 6.3 നെറ്റ്‌വര്‍ക്ക് പ്രയോരിറ്റി (net_prio) റിസോഴ്സ് കണ്ട്രോളര്‍ അവതരിപ്പിയ്ക്കുന്നു. അനവധി ഗ്രൂപ്പുകളില്‍, പ്രയോഗങ്ങള്‍ക്കുള്ള ഓരോ നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസിനുമുള്ള നെറ്റ്‌വര്‍ക്ക് ട്രാഫിക് മുന്‍ഗണന സജ്ജമാക്കുവാന്‍ ഇതു് സഹായിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി Resource Management Guide കാണുക.
ഒഒഎം നിയന്ത്രണവും cgroups-കള്‍ക്കുള്ള എപിഐ അറിയിപ്പും
മെമ്മറി റിസോഴ്സ് കണ്ട്രോളര്‍ ഔട്ട്-ഓഫ്-മെമ്മറി (OOM) ലഭ്യമാക്കുന്നു, ഇതു് പുതിയ അറിയിപ്പിനുള്ള എപിഐ ഉപയോഗിയ്ക്കുന്നു. പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ (by executing echo 1 > memory.oom_control), ഒരു ഒഒഎം സംഭവിയ്ക്കുമ്പോള്‍, eventfd മുഖേന ഒരു പ്രയോഗത്തെ അറിയിയ്ക്കുന്നു. റൂട്ട് cgroups-കള്‍ക്കു് ഒഒഎം അറിയിപ്പുകള്‍ പ്രവര്‍ത്തിയ്ക്കുന്നില്ല.
പുതിയ numad പാക്കേജ്
NUMA വിശേഷതകള്‍ നിരീക്ഷിയ്ക്കുന്നതിനായി numad പാക്കേജ് NUMA (നോണ്‍-യൂണിഫോം മെമ്മറി ആര്‍ക്കിടക്ചര്‍) സിസ്റ്റങ്ങള്‍ക്കുള്ളൊരു ഡെമണ്‍ ലഭ്യമാക്കുന്നു. സ്റ്റാറ്റിക് സിപിയു പിന്നിങും, മെമ്മറി ലഭ്യമാക്കലിനും പകരമായി, മെമ്മറി കുറയ്ക്കുന്നതിനായി numad ഉത്തമമായ രീതികള്‍ ലഭ്യമാക്കുന്നു. ഒരു പ്രയോഗത്തിനു് പകരമൊന്നു് ലഭ്യമാക്കുന്നതിനുള്ള numad ഡെമണ്‍ ചോദ്യം ചെയ്യുന്നതിനും ഇതു് സഹായിയ്ക്കുന്നു. numad പാക്കേജ് ടെക്നോളജി പ്രിവ്യൂ ആയി അവതരിപ്പിയ്ക്കുന്നു.

Chapter 5. ആധികാരികത ഉറപ്പാക്കലും ഇന്ററോപ്പറബിളിറ്റിയും

എസ്എസ്എച് കീകളുടെ കൈകാര്യം ചെയ്യലിനുള്ള പിന്തുണ
മുമ്പു്, ഹോസ്റ്റും ഉപയോക്താവിന്റെ എസ്എസ്എച് കീകളും ഉത്തമമായി കൈകാര്യം ചെയ്യുവാന്‍ സാധ്യമല്ലായിരുന്നു. Red Hat Enterprise Linux 6.3-ല്‍ ടെക്നോളജി പ്രിവ്യൂ ആയി ഐഡന്റിറ്റി മാനേജ്മെന്റ് സര്‍വറുകള്‍ക്കുള്ള എസ്എസ്എച് പബ്ലിക് കീ മാനേജ്മെന്റ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. ഐഡന്റിറ്റി മാനേജ്മെന്റ് സര്‍വറില്‍ സൂക്ഷിച്ചിരിയ്ക്കുന്ന പബ്ലിക് കീകള്‍ ഉപയോഗിയ്ക്കുന്നതിനായി ഐഡന്റിറ്റി മാനേജ്മെന്റ് ക്ലയന്റിലുള്ള OpenSSH ഓട്ടോമാറ്റിയ്ക്കായി ക്രമീകരിയ്ക്കുന്നു. എസ്എസ്എച് ഹോസ്റ്റും ഉപയോക്താവിനുള്ള തിരിച്ചറിയല്‍ സംവിധാനങ്ങളും നിലവില്‍ ഐഡന്റിറ്റി മാനേജ്മെന്റില്‍ ഉത്തമമായി കൈകാര്യം ചെയ്യാം.
SELinux യൂസര്‍ മാപ്പിങ്
ഒരു റിമോട്ട് സിസ്റ്റത്തില്‍ ഉപയോക്താവിന്റെ SELinux കോണ്‍ടെക്സ്റ്റ് നിയന്ത്രിയ്ക്കുവാനുള്ള കഴിവു് Red Hat Enterprise Linux 6.3 അവതരിപ്പിയ്ക്കുന്നു. ആവശ്യമെങ്കില്‍, SELinux ഉപയോക്താവിനുള്ള എച്ബിഎസി നിയമങ്ങളുമായി ബന്ധമുള്ള മാപ്പ് നിയമങ്ങള്‍ നിഷ്കര്‍ഷിയ്ക്കാം. ലോഗ് ചെയ്യുന്ന ഹോസ്റ്റ് അനുസരിച്ചും ഗ്രൂപ്പ് അംഗത്വമനുസരിച്ചും ഈ മാപ്പുകള്‍ക്കു് ഉപയോക്താവിനു് ലഭ്യമാകുന്ന കോണ്ടകസ്റ്റ് നിഷ്കര്‍ഷിയ്ക്കാം. ഐഡന്ററ്റിറ്റി മാനേജ്മെന്റ് ബാക്കേന്‍ഡ് മുഖേന എസ്എസ്എസ്ഡി ഉപയോഗിച്ചു് ക്രമീകരിച്ച റിമോട്ട് ഹോസ്റ്റിലേക്കു് ഒരു ഉപയോക്താവു് പ്രവേശിയ്ക്കുമ്പോള്‍, ആ ഉപയോക്താവിനു് നിഷ്കര്‍ഷിച്ചിരിയ്ക്കുന്ന മാപ്പിങ് നിയമങ്ങള്‍ അനുസരിച്ചു് അതിനുള്ള SELinux കോണ്ടക്സ്റ്റ് സ്വയമായി സജ്ജമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി, http://freeipa.org/page/SELinux_user_mapping കാണുക. ഇതൊരു ടെക്നോളജി പ്രിവ്യൂ വിശേഷത ആകുന്നു.
sshd-യുടെ ആധികാരികത ഉറപ്പാക്കുന്നതിനു് ആവശ്യമായ അനവധി സംവിധാനങ്ങള്‍
അനവധി തരത്തിലുള്ള ആധികാരികത ഉറപ്പാക്കല്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ എസ്എസ്എചിനു് \nസജ്ജമാക്കാം (മുമ്പുള്ള എസ്എസ്എച് അനവധി സംവിധാനങ്ങള്‍ ലഭ്യമാക്കിയിരുന്നു, പക്ഷേ അതില്‍ \nഒരെണ്ണം മാത്രമേ വിജയച്ചിരുന്നുള്ളൂ); ഉദാഹരണത്തിനു്, ഒരു എസ്എസ്എച്-സജ്ജമായ സിസ്റ്റത്തിനു് \nഒരു പാസ്ഫ്രെയിസും പബ്ലിക് കീയും ആവശ്യമുണ്ടു്. വിജയകരമായി \nപ്രവേശിയ്ക്കുന്നതിനായി /etc/ssh/sshd_config ഫയലില്‍ RequiredAuthentications1 , \nRequiredAuthentications2 എന്നീ ഐച്ഛികങ്ങള്‍ ക്രമീകരിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഉദാഹരണത്തിനു്:
~]# echo "RequiredAuthentications2 publickey,password" >> /etc/ssh/sshd_config
മുമ്പു് പറഞ്ഞിട്ടുള്ള /etc/ssh/sshd_config ഐച്ഛികങ്ങളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, sshd_config മാന്‍ താള്‍ കാണുക.
ഓട്ടോമൌണ്ട് മാപ്പ് കാഷിങിനുള്ള എസ്എസ്എസ്ഡി പിന്തുണ
Red Hat Enterprise Linux 6.3-ല്‍, എസ്എസ്എസ്ഡി ഒരു പുതിയ ടെക്നോളജി പ്രിവ്യൂ വിശേഷത ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു: ഓട്ടോമൌണ്ട് മാപ്പുകള്‍ കാഷിങിനുള്ള പിന്തുണ. autofs-മായി പ്രവര്‍ത്തിയ്ക്കുന്ന സാഹചര്യങ്ങള്‍ക്കു് അനവധി പ്രയോജനങ്ങള്‍ ഈ വിശേഷത ലഭ്യമാക്കുന്നു:
  • LDAP സര്‍വര്‍ ലഭ്യമല്ല, പക്ഷേ NFS സര്‍വര്‍ ലഭ്യമാണെങ്കിലും, കാഷ് ചെയ്ത ഓട്ടോമൌണ്ട് മാപ്പുകള്‍ ഒരു ക്ലയന്റ് സിസ്റ്റത്തിനു് എളുപ്പത്തില്‍ മൌണ്ട് പ്രക്രിയകള്‍ ചെയ്യുവാന്‍ സാധ്യമാക്കുന്നു.
  • SSID മുഖേന ഓട്ടോമൌണ്ട് മാപ്പുകള്‍ക്കായി autofs ഡെമണ്‍ ക്രമീകരിയ്ക്കുമ്പോള്‍, ഒരൊറ്റ ഫയല്‍ മാത്രമേ ക്രമീകരിയ്ക്കേണ്ടതുള്ളൂ: /etc/sssd/sssd.conf. മുമ്പു്, autofs ഡേറ്റാ ലഭ്യമാക്കുന്നതിനായി /etc/sysconfig/autofs ക്രമീകരിയ്ക്കേണ്ടതുണ്ടായിരുന്നു.
  • ക്ലയന്റില്‍ പെട്ടെന്നുള്ള പ്രവര്‍ത്തനത്തിനും, LDAP സര്‍വറിലുള്ള കുറഞ്ഞ ട്രാഫിക്കിനും ഔട്ടോമൌണ്ട് മാപ്പുകള്‍ കാഷ് ചെയ്യുന്നതു് സഹായിയ്ക്കുന്നു.
SSSD debug_level സ്വഭാവത്തിലുള്ള മാറ്റം
/etc/sssd/sssd.conf ഫയലിലുള്ള debug_level ഐച്ഛികത്തിന്റെ സ്വാഭാവം SSSD മാറ്റിയിരിയ്ക്കുന്നു. മുമ്പു്, മുമ്പു്, [sssd] ക്രമീകരണ ഭാഗത്തു് debug_level ഐച്ഛികം സജ്ജമാക്കുവാന്‍ സാധ്യമായിരുന്നു. ഇതു് മറ്റു് ക്രമീകരണ ഭാഗങ്ങള്‍ക്കു് സ്വതവേയുള്ള സജ്ജീകരണമാക്കുന്നു.
ആന്തരിക ഡീബഗ് ലോഗ്ഗിങ് വിശേഷതകളില്‍ വരുത്തിയിരിയ്ക്കുന്ന അനവധി മാറ്റങ്ങള്‍ കാരണം, [sssd] ഭാഗത്തു് സ്വതവേ ലഭ്യമാക്കുന്നതിനു് പകരം, ക്രമീകരണ ഫയലിന്റെ ഓരോ ഭാഗത്തും വേറേയായി debug_level ഐച്ഛികം നല്‍കേണ്ടതുണ്ടു്.
SSSD-യുടെ ഏറ്റവും പുതിയ പതിപ്പു് പരിഷകരിച്ച ശേഷം, അതേ നിലയില്‍ ഉപയോക്താക്കള്‍ക്കു് \nഡീബഗ് ലോഗ്ഗിങ് ലഭ്യമാകുന്നതിനായി അവയുടെ ക്രമീകരണങ്ങള്‍ പരിഷ്കരിയ്ക്കേണ്ടതുണ്ടു്. ഓരോ സിസ്റ്റത്തിലും \nSSSD ക്രമീകരിയ്ക്കുന്ന ഉപയോക്താക്കള്‍ക്കു് സാധാരX പൈഥണ്‍ പ്രയോഗം ഉപയോഗിയ്ക്കാം. ഇതു് ഉചിതമായ രീതിയില്‍ നിലവിലുള്ള ക്രമീകരണം പരിഷ്കരിയ്ക്കുന്നു. ഇതിനായി ഈ കമാന്‍ഡ് റൂട്ടായി നടപ്പിലാക്കുക:
~]# python /usr/lib/python2.6/site-packages/sssd_update_debug_levels.py
ഈ പ്രയോഗം ക്രമീകരണ ഫയലില്‍ ഈ മാറ്റങ്ങള്‍ വരുത്തുന്നു: [sssd] \nഭാഗത്തു് debug_level ഐച്ഛികം നിഷ്കര്‍ഷിച്ചിട്ടുണ്ടോ എന്നു് ഉറപ്പാക്കുന്നു. \nഅങ്ങനയെങ്കില്‍, debug_level നല്‍കിയിട്ടില്ലാത്ത sssd.conf \nഫയലില്‍ അതേ മൂല്ല്യം എല്ലാ ഭാഗത്തും ചേര്‍ക്കുന്നു. മറ്റൊരു ഭാഗത്തു് debug_level \nഐച്ഛികം നിലവിലുണ്ടെങ്കില്‍, അതില്‍ മാറ്റം വരുത്തേണ്ടതില്ല.
മാറ്റങ്ങള്‍ വരുത്തുന്നതിനായി സെന്‍ട്രല്‍ ക്രമീകരണ മാനേജ്മെന്റ് പ്രയോഗങ്ങളില്‍ ആശ്രയിയ്ക്കുന്ന ഉപയോക്താക്കള്‍ക്കു്, ഉചിതമായ പ്രയോഗത്തില്‍ നിങ്ങള്‍ക്കു് സ്വയം ഈ മാറ്റങ്ങള്‍ വരുത്താം.
പുതിയ ldap_chpass_update_last_change ഐച്ഛികം
ldap_chpass_update_last_change എന്നൊരു പുതിയ ഐച്ഛികം SSSD ക്രമീകരണത്തിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. ഈ പ്രയോഗം പ്രവര്‍ത്തന സജ്ജമെങ്കില്‍, നിലവിലുള്ള സമയത്തു്, shadowLastChange LDAP വിശേഷത മാറ്റുവാന്‍ ശ്രമിയ്ക്കുന്നു. LDAP രഹസ്യവാക്കിനുള്ള പോളിസി ഉപയോഗിയ്ക്കുമ്പോള്‍‌ മാത്രമേ ഇങ്ങനെയുള്ളൂ, (usually taken care of by LDAP server), അതായതു്, രഹസ്യവാക്കു് മാറ്റുന്നതിനായി LDAP എക്സ്റ്റെന്‍ഡഡ് പ്രക്രിയ ഉപയോഗിയ്ക്കുന്നു. രഹസ്യാവാക്കില്‍ മാറ്റം വരുത്തുന്ന ഉപയോക്താവിനു് എഴുതുവാന്‍ സാധ്യമാകുന്ന വിശേഷത ആവശ്യമുണ്ടു്.

Chapter 6. എന്റൈറ്റില്‍മെന്റ്

ആര്‍എച്എന്‍ ക്ലാസ്സിക്കില്‍ നിന്നും സര്‍ട്ടിഫിക്കേറ്റ് അടിസ്ഥാനത്തിലുള്ള ഐര്‍എച്എനിലേക്കു് നീക്കം ചെയ്യുക
സര്‍ട്ടിഫിക്കേറ്റ് അടിസ്ഥാനത്തിലുള്ള RHN ക്ലാസ്സിക് ഉപഭോക്താക്കളെ നീക്കുന്നതിനായി Red Hat Enterprise Linux 6.3-ല്‍ പുതിയൊരു പ്രയോഗം ലഭ്യമാണു്. കൂടുതല്‍ വിവരങ്ങള്‍ക്കായി Red Hat Enterprise Linux 6 ഡിപ്ലോയ്മെന്റ് ഗൈഡ് കാണുക.
സബ്സ്ക്രിപ്ഷന്‍ മാനേജര്‍ gpgcheck രീതി
കാലിയായൊരു gpgkey കൈകാര്യം ചെയ്യുന്ന ഏതു് റിപ്പോസിറ്ററികള്‍ക്കും സബ്സ്ക്രിപ്ഷന്‍ മാനേജര്‍ ഇപ്പോള്‍ gpgcheck പ്രവര്‍ത്തന രഹിതമാക്കുന്നു. റിപ്പോസിറ്ററി വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി, ജിപിജി കീകള്‍ പ്രവര്‍ത്തന സജ്ജമാക്കുക, കൂടാതെ ഉള്ളടക്കത്തിലേക്കു് ശരിയായ യുആര്‍എല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു എന്നുറപ്പാക്കുക.

Chapter 7. വിര്‍ച്ച്വലൈസേഷന്‍

7.1. കെവിഎം

കെവിഎം സ്കേലബിളിറ്റി മെച്ചപ്പെടുത്തലുകള്‍
Red Hat Enterprise Linux 6.3-നുള്ള പ്രകാശനക്കുറിപ്പുകളിലുള്ള കെവിഎം സ്കേലബിളിറ്റി മെച്ചപ്പെടുത്തലുകള്‍:
  • പിന്തുണ ലഭ്യമാക്കുന്ന വിര്‍ച്ച്വല്‍ ഗസ്റ്റിന്റെ ഏറ്റവും കൂടുതല്‍ വ്യാപ്തി 64-ല്‍ നിന്നും 160 വിര്‍ച്ച്വല്‍ സിപിയുകളിലേക്കു് (vCPU) കൂട്ടിയിരിയ്ക്കുന്നു.
  • ഒരു കെവിഎം ഗസ്റ്റില്‍ പിന്തുണയ്ക്കുന്ന മെമ്മറി 512 GB-ല്‍ നിന്നും 2 TB ആയി കൂട്ടിയിരിയ്ക്കുന്നു.
ഇന്റല്‍, എഎംഡി പ്രൊസസ്സറുകള്‍ക്കുള്ള കെവിഎം പിന്തുണ
Red Hat Enterprise Linux 6.3-ലുള്ള കെവിഎമില്‍ ഇവയ്ക്കുള്ള പിന്തുണ ലഭ്യമാകുന്നു:
  • ഇന്റല്‍ കോര്‍ i3, i5, i7, Sandy Bridge എന്നു് മുമ്പു് പേരുള്ള മറ്റു് പ്രൊസസ്സറുകള്‍,
  • പുതിയ എഎംഡി കുടുംബത്തിലുള്ള 15h പ്രൊസസ്സറുകള്‍ (Bulldozer എന്ന പേരുള്ള കോഡ്).
കെവിഎമിലുള്ള പുതിയ സിപിയു മോഡല്‍ വിശേഷതകള്‍, കെവിഎം ഹോസ്റ്റിലേക്കും വിര്‍ച്ച്വലൈസ്ഡ് ഗസ്റ്റുകള്‍ക്കും ആവശ്യമായ പുതിയ പ്രൊസസ്സര്‍ സജ്ജമാക്കല്‍ ലഭ്യമാക്കുന്നു. പുതിയ പ്രൊസസ്സറുകളുമായി ബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ കെവിഎം വിര്‍ച്ച്വലൈസേഷന്‍ ലഭ്യമാക്കുന്നു എന്നറുപ്പാക്കുന്നു, കൂടാതെ ഏറ്റവും പുതിയ സിപിയുകളിലുള്ള പുതിയ നിര്‍ദ്ദേശങ്ങളും ലഭ്യമാക്കുന്നു.
കെവിഎമിനുള്ള സ്റ്റീല്‍ ടൈം പിന്തുണ
ഹൈപ്പര്‍വൈസര്‍ മാറ്റൊരു വിര്‍ച്ച്വല്‍ പ്രൊസസ്സറിനുള്ള സര്‍വീസുകള്‍ ലഭ്യമാക്കുമ്പോള്‍ ഒരു വിര്‍ച്ച്വല്‍ സിപിയു ശരിയ്ക്കുള്ള സിപിയുവിനായി കാത്തിരിയ്ക്കുന്ന സമയമാകുന്നു സ്റ്റീല്‍ ടൈം. കെവിഎം വിര്‍ച്ച്വല്‍ സിസ്റ്റങ്ങള്‍ക്കു് ഇപ്പോള്‍ സ്റ്റീല്‍ ടൈം കണക്കു കൂട്ടി രേഖപ്പെടുത്തുവാന്‍ സാധിയ്ക്കുന്നു. ഇതിനായി top , vmstat പ്രയോഗങ്ങള്‍ സഹായിയ്ക്കുന്നു, ഇതു് ഒരു ഗസ്റ്റ് ഉപയോഗിയ്ക്കുന്ന സിപിയു ഡേറ്റാ ലഭ്യമാക്കുന്നു.
സിപിയു ഉപയോഗം, വിര്‍ച്ച്വല്‍ മഷീന്‍ പ്രവര്‍ത്തനം എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഗസ്റ്റിനു് ശരിയായ രീതിയില്‍ ലഭ്യമാക്കുവാന്‍ കെവിഎം സ്റ്റീല്‍ ടൈം സഹായിയ്ക്കുന്നു. വിര്‍ച്ച്വല്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, ഹൈപ്പര്‍വൈസര്‍ ഗസ്റ്റിനു് ലഭ്യമാക്കിയിരിയ്ക്കുന്ന സിപിയു സമയമനുസരിച്ചാകുന്നു എന്നു് കൂടിയ സ്റ്റീല്‍ സമയം സൂചിപ്പിയ്ക്കുന്നതു്. പ്രവര്‍ത്തനത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതിനായി, ഹോസ്റ്റില്‍ കുറച്ചു് ഗസ്റ്റുകള്‍ പ്രവര്‍ത്തിപ്പിയ്ക്കുക, അല്ലെങ്കില്‍ ഗസ്റ്റിന്റെ സിപിയു ആവശ്യം കൂട്ടുക. പ്രയോഗത്തിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിയ്ക്കുന്നതിനായി അടുത്ത നടപടിയിലേക്കു് പോകുന്നതിനുള്ള ഡേറ്റാ ഉപയോക്താക്കള്‍ക്കു് കെവിഎം സ്റ്റീല്‍ ടൈം മൂല്ല്യം ലഭ്യമാക്കുന്നു.
qcow2 ഡിസ്ക് ഇമേജുകള്‍ക്കുള്ള മെച്ചപ്പെട്ട പ്രവേശനം
Red Hat Enterprise Linux 6.3-ലുള്ള കെവിഎം qcow2 ഡിസ്ക് ഇമേജുകളിലേക്കുള്ള (സ്വതവേയുള്ള ശൈലി qcow2 ആകുന്നു) പ്രവേശനം മെച്ചപ്പെടുത്തുന്നു. ഇതിനായി, vCPU സ്റ്റോളുകള്‍ ഉപേക്ഷിയ്ക്കുന്നു, അങ്ങനെ ഡിസ്ക് ഐ/ഒ സമയത്തുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.
പുതിയ qemu-guest-agent ഉപപാക്കേജ്
qemu-kvm-നു് qemu-guest-agent എന്നു് പേരുള്ളൊരു പുതിയ ഉപ-പാക്കേജുണ്ടു്. ഈ പാക്കേജുകള്‍ ഇന്‍സ്റ്റോള്‍ ചെയ്തു് Red Hat Enterprise Linux 6.3 ഗസ്റ്റുകള്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍, ശരിയായി ക്രമീകരിച്ചിരിയ്ക്കുന്ന Red Hat Enterprise Linux 6.3 ഹോസ്റ്റുകള്‍ക്കു്, ഗസ്റ്റിലേക്കു് താഴെ പറഞ്ഞിരിയ്ക്കുന്ന പുതിയ കമാന്‍ഡുകള്‍ അയയ്ക്കാം: guest-sync, guest-ping, guest-info, guest-shutdown, guest-suspend-*.
ഗസ്റ്റ് ഏജന്റുമായി ബന്ധപ്പെടുന്നതിനായി എങ്ങനെ ഹോസ്റ്റ് ക്രമീകരിയ്ക്കണം എന്നുള്ള ഉദാഹരണത്തിനായി, http://lists.nongnu.org/archive/html/qemu-devel/2011-07/msg00370.html കാണുക.
കെവിഎം ഗസ്റ്റുകളിലുള്ള പ്രവര്‍ത്തന നിരീക്ഷണം
പ്രവര്‍ത്തന നിരീക്ഷണം ഉപയോഗിയ്ക്കുന്നതിനു് സിസ്റ്റങ്ങളെ അനുവദിയ്ക്കുന്നതിനായി, കെവിഎം നിലവില്‍ ഒരു പെര്‍ഫോമന്‍സ് മോണിറ്ററിങ് യൂണിറ്റ് വിര്‍ച്ച്വലൈസ് (vPMU) ചെയ്യാം. കൂടാതെ, ഇന്റലിന്റെ ആര്‍ക്കിറ്റക്ചറല്‍ പിഎംയു നിലവില്‍ പിന്തുണയ്ക്കുന്നു, -cpu ഹോസ്റ്റ് ഫ്ലാഗ് ഉപയോഗിച്ചു് അനവധി ഹോസ്റ്റ് സിപിയു പതിപ്പുകളില്‍ ഇതു് നേരിട്ട് നീക്കം ചെയ്യാം.
ഈ വിശേഷത മുഖേന, Red Hat വിര്‍ച്ച്വലൈസേഷന്‍ ഉപഭോക്താക്കള്‍ക്കു് നിലവില്‍ കെവിഎം ഗസ്റ്റുകള്‍ക്കു് പ്രവര്‍ത്തന നിരീക്ഷണം ഉപയോഗിയ്ക്കുവാന്‍ സാധ്യമാകുന്നു. ഗസ്റ്റുകളില്‍ പ്രവര്‍ത്തന പ്രശ്നങ്ങള്‍ക്കുള്ള കാരണം കണ്ടുപിടിയ്ക്കുന്നതിനായി വിര്‍ച്ച്വല്‍ സിസ്റ്റങ്ങളെ ഈ വിശേഷത അനുവദിയ്ക്കുന്നു. ഹോസ്റ്റിലും ഗസ്റ്റിലും ഒരുപോലെ നന്നായി പ്രവര്‍ത്തിയ്ക്കുന്ന നിലവിലുള്ള പ്രയോഗങ്ങള്‍ ഇതിനായി ഉപയോഗിയ്ക്കുന്നു. ഹോസ്റ്റില്‍ നിന്നും ഒരു കെവിഎം ഗസ്റ്റിനെ പ്രൊഫൈല്‍ ചെയ്യുന്ന വിശേഷതയ്ക്കു് പുറമേ ആകുന്നിതു്.
ഈ വിശേഷത Red Hat Enterprise Linux 6.3-ല്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു.
ഡൈനമിക് വിര്‍ച്ച്വല്‍ സിപിയു അലോക്കേഷന്‍
Red Hat Enterprise Linux 6.3-ലുള്ള കെവിഎം നിലവില്‍ ‍ഡൈനമിക് വിര്‍ച്ച്വല്‍ സിപിയു അനുവദിയ്ക്കലും ലഭ്യമാക്കുന്നു, vCPU ഹോട്ട് പ്ലഗ് എന്നും ഇതിനെ പറയുന്നു. ഡൈനമിക്കായി വ്യാപ്തി കൈകാര്യം ചെയ്യുന്നതിനും തിരക്കില്ലാത്തപ്പോള്‍ അവയുടെ പ്ലാറ്റ്ഫോമുകളില്‍ അപ്രതീക്ഷിതമായി ജോലികള്‍ കൂടുമ്പോള്‍ പ്രതികരിയ്ക്കുന്നതിനും ഇതു് സഹായിയ്ക്കുന്നു.
ഒരു ഗസ്റ്റില്‍ സിപിയു റിസോഴ്സുകള്‍ ഡൈനമിക്കായി ശരിയാക്കുന്നതിനു് സിസ്റ്റം അഡ്മിനിസ്ട്രേറ്ററുകളെ സഹായിയ്ക്കുന്നതിനായി വിര്‍ച്ച്വല്‍ സിപിയു ഹോട്ട്-പ്ലഗ്ഗിങ് വിശേഷത ലഭ്യമാക്കുന്നു. സിപിയു ശ്രോതസ്സുകള്‍ ശരിയാക്കുന്നതിനായി ഗസ്റ്റ് ഓഫ്‌ലൈന്‍ ആകേണ്ടാത്തതിനാല്‍, ഗസ്റ്റിന്റെ ലഭ്യത വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നു.
Red Hat Enterprise Linux 6.3-ലുള്ളൊരു ടെക്നോളജി പ്രിവ്യൂ വിശേഷതയാകുന്നിതു്. നിലവില്‍, vCPU ഹോട്ട്-ആഡ് മാത്രമേ പ്രവര്‍ത്തിയ്ക്കുന്നുള്ളൂ, vCPU ഹോട്ട് അണ്‍പ്ലഗ് വിശേഷത ലഭ്യമല്ല.
Virtio-SCSI വിശേഷതകള്‍
virtio-SCSI (എസ്‌സിഎസ്ഐയുടെ അടിസ്ഥാനത്തില്‍ കെവിഎമിനുള്ളൊരു സംഭരണ ആര്‍ക്കിറ്റക്ചര്‍) വിശേഷതകള്‍ മുഖേന കെവിഎം വിര്‍ച്ച്വലൈസേഷന്‍ സംഭരണ സ്റ്റാക്ക് മെച്ചപ്പെട്ടിരിയ്ക്കുന്നു. എസ്‌സിഎസ്ഐ എല്‍യുഎനുകളുമായി നേരിട്ട് കണക്ട് ചെയ്യുവാന്‍ Virtio-SCSI സഹായിയ്ക്കുന്നു, അങ്ങനെ virtio-blk-നെ അപേക്ഷിച്ചു് മെച്ചപ്പെട്ട സ്കേലബിളിറ്റിയും ലഭ്യമാക്കുന്നു. virtio-blk-നു് 25 ഡിവൈസുകള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ സാധിയ്ക്കൂ, എന്നാല്‍ ഇതിനേക്കാള്‍ നൂറു് ഡിവൈസുകള്‍ കൂടുതല്‍ virtio-SCSI കൈകാര്യം ചെയ്യുന്നു.
ലക്ഷ്യ സ്ഥാനത്തുള്ള ഡിവൈസകളുടെ വിശേഷതകള്‍ ഇപ്പോള്‍ Virtio-SCSI-നു് ലഭ്യമാകുന്നു, ഇതിനോടൊപ്പം മറ്റു് വിശേഷതകള്‍:
  • virtio-scsi കണ്ട്രോളര്‍ വഴി ഒരു വിര്‍ച്ച്വല്‍ ഹാര്‍ഡ് ഡ്രൈവ് അല്ലെങ്കില്‍ സിഡി കൂട്ടിച്ചേര്‍ക്കുക,
  • ക്യൂഇഎംയു എസ്‌സിഎസ്ഐ-ബ്ലോക്ക് ഡിവൈസ് മുഖേന ഹോസ്റ്റില്‍ നിന്നും ഗസ്റ്റിലേക്കു് ഒരു ഫിസിക്കല്‍ എസ്‌സിഎസ്ഐ ഡിവൈസ് വഴി കടക്കുക,
  • ഓരോ ഗസ്റ്റിലും നൂറുകണക്കിനു് ഡിവൈസുകളെ അനുവദിയ്ക്കുന്നു; virtio-blk-യുടെ 28-ഡിവൈസ് പരിധിയില്‍ നിന്നും മെച്ചം.
ഈ വിശേഷത Red Hat Enterprise Linux 6.3-ല്‍ ടെക്നോളജി പ്രിവ്യൂ ആകുന്നു.
in-guest S4/S3 അവസ്ഥകള്‍ക്കുള്ള പിന്തുണ
ഒരു വിര്‍ച്ച്വല്‍ സിസ്റ്റത്തില്‍ S4 (ഡിസ്കിലേക്കു് സസ്പെന്‍ഡ് ചെയ്യുക), S3 (റാമിലേക്കു് സസ്പെന്‍ഡ് ചെയ്യുക) പിന്തുണ ഉള്‍പ്പെടുത്തുന്നതിനായി കെവിഎം പവര്‍ വിശേഷതകള്‍ മെച്ചപ്പെടുത്തിയിരിയ്ക്കുന്നു, ഈ അവസ്ഥകളില്‍ നിന്നും ഗസ്റ്റിനെ വീണ്ടുടുക്കുന്നതിന്റെ വേഗത ഇതു് കൂട്ടുന്നു. മുമ്പു്, ഗസ്റ്റിന്റെ പുറത്തുള്ള മെമ്മറി അല്ലെങ്കില്‍ ഡിസ്കില്‍ നിന്നും ഗസ്റ്റുകളെ സൂക്ഷിച്ചിരുന്നു.
കൂടാതെ, സ്പയിസ് ഉപയോഗിച്ചു് ഒരു റിമോട്ട് കീബോര്‍ടില്‍ നിന്നും S3 അവസ്ഥയില്‍ നിന്നും ലഭ്യമാക്കുക.
ഈ വിശേഷത Red Hat Enterprise Linux 6.3-ല്‍ ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു. ഇതു് പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി, സ്വതവേയുള്ള /usr/share/seabios/bios.bin ഫയലിനു് പകരം വിഎം ബയോസിനു് /usr/share/seabios/bios-pm.bin ഫയലില്‍ നിന്നും തെരഞ്ഞെടുക്കുക.
ഗസ്റ്റിലുള്ള റാമിലേക്ക് സസ്പെന്‍ഡ് ചെയ്യുക, ഡിസ്കിലേക്കു് സസ്പെന്‍ഡ് ചെയ്യുക എന്നിങ്ങനെയുള്ളവ, ഇന്‍-ഗസ്റ്റ് S4, S3 പവര്‍ മാനേജ്മെന്റ് വിശേഷതകള്‍ പിന്തുണയ്ക്കുന്നു. ഇതു് ഗസ്റ്റിനെ വീണ്ടെടുക്കുവാനുള്ള സമയം കുറയ്ക്കുന്നു. പുറത്തു് നിന്നുള്ളൊരു മെമ്മറി അവസ്ഥ ഫയലിന്റെ ആവശ്യവും ഇതു് ഇല്ലാതാക്കുന്നു. Red Hat Enterprise Linux 6.3 ഗസ്റ്റുകളിലും S3, S4 പിന്തുണയ്ക്കുവാന്‍ സാധ്യമായ ഹൈപ്പര്‍വൈസറില്‍ പ്രവര്‍ത്തിയ്ക്കുന്ന വിന്‍ഡോസ് ഗസ്റ്റുകളിലും ഇതു് പിന്തുണയ്ക്കുന്നു.
എന്‍ഐസി പിന്തുണയ്ക്കുള്ള SR-IOV
നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസ് കണ്ട്രോളറുകള്‍ക്കുള്ള SR-IOV പിന്തുണ Red Hat Enterprise Linux 6.3-ല്‍ ലഭ്യമാകുന്നു. കെവിഎം ഗസ്റ്റുകള്‍ക്കുള്ള ഒരു കെവിഎം ഹോസ്റ്റില്‍ ഈ വിശേഷത ഒരു എന്‍ഐസി അനുവദിയ്ക്കുന്നു. SR-IOV-യെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി,Virtualization Host Configuration and Guest Installation Guide-ലുള്ള Chapter 13. SR-IOV കാണുക. be2net ഡ്രൈവറിലുള്ള SR-IOV വിവരങ്ങള്‍ക്കായി Chapter 2, ഡിവൈസ് ഡ്രൈവറുകള്‍ കാണുക.
AMD-V-യ്ക്കായി കെവിഎമിലുള്ള ടിഎസ്‌സി സ്കേലിങ്
എഎംഡി വിര്‍ച്ച്വലൈസേഷനു് (AMD-V) കെവിഎമിലേക്കുള്ള ടൈം സ്റ്റാമ്പ് കൌണ്ടര്‍ (ടിഎസ്‌സി) സ്കേലിങിനുള്ളപിന്തുണ Red Hat Enterprise Linux 6.3 ചേര്‍ത്തിരിയ്ക്കുന്നു. ഒരു കെവിഎം ഗസ്റ്റില്‍ നല്‍കിയിരിയ്ക്കുന്നൊരു ടിഎസ്‌സി ഫ്രീക്വന്‍സി എനുലേറ്റ് ചെയ്യുവാന്‍ ഈ വിശേഷത സാധ്യമാക്കുന്നു." "
perf-kvm-യ്ക്കുള്ള പിന്തുണ
ഹോസ്റ്റില്‍ നിന്നും ഗസ്റ്റിന്റെ പ്രവര്‍ത്തനം നിരീക്ഷിയ്ക്കുവാന്‍ സാധ്യമാക്കുന്ന perf-kvm പ്രയോഗത്തിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി perf-kvm മാന്‍ താള്‍ കാണുക.

7.2. സ്പയിസ്

USB 2.0 റീഡയറക്ഷനുള്ള പിന്തുണ
കെവിഎം യുഎസ്ബി 2.0 ഹോസ്റ്റ് അഡാപ്ടറിനുള്ള എമുലേഷന്‍ പിന്തുണ, ക്ലന്റില്‍ നിന്നും റിമോട്ടായുള്ള യുഎസ്ബി ഡിവൈസുകള്‍ ഉപയോഗിയ്ക്കുന്നതിനായി സര്‍വറുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന വിര്‍ച്ച്വല്‍ സിസ്റ്റങ്ങള്‍ അനുവദിയ്ക്കുന്ന റിമോട്ട് യുഎസ്ബി റീഡയറക്ഷന്‍ പ്രവര്‍ത്തന സജ്ജമാക്കുക, ഇവയെല്ലാം സ്പയിസ് ലഭ്യമാക്കുന്നു.

7.3. libvirt

അപ്/ഡൌണ്‍ ലിങ്ക് അവസ്ഥകള്‍ നിയന്ത്രിയ്ക്കുന്നു
ഗസ്റ്റ് വിര്‍ച്ച്വല്‍ നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസുകളുടെ കണ്ണിയുടെ അവസ്ഥ നിയന്ത്രിയ്ക്കുവാന്‍ libvirt-നു് ഇപ്പോള്‍ സാധ്യമാകുന്നു. ഉപയോക്താക്കള്‍ക്കു് ടെസ്റ്റിങിനും ഇന്റര്‍ഫെയിസില്‍ നിന്നും നെറ്റ്‌വര്‍ക്ക് കേബിള്‍ പ്ലഗ് അല്ലെങ്കില്‍ അണ്‍പ്ലഗ് ചെയ്യുന്നതിനും സഹായിയ്ക്കുന്നു. എതെങ്കിലും തകരാറുണ്ടെങ്കില്‍, ഈ വിശേഷത ഗസ്റ്റുകളെ മാറ്റി നിര്‍ത്തുന്നു.
ഏറ്റവും പുതിയ ഇന്റല്‍, എഎംഡി പ്രൊസസ്സറുകള്‍ക്കുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു
Red Hat Enterprise Linux 6.3-ല്‍, ഏറ്റവും പുതിയ ഇന്റല്‍ കോര്‍ Core i3, i5, i7, മറ്റു് ഇന്റല്‍ പ്രൊസസ്സറുകള്‍, 15h മൈക്രോആര്‍ക്കിറ്റക്ചറിലുള്ള എഎംഡി പ്രൊസസ്സറുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ചേര്‍ക്കുന്നതിനായി libvirt പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതിനൊപ്പം, libvirt പുതിയ ചില വിശേഷതകളും ലഭ്യമാക്കുന്നു.

Chapter 8. ക്ലസ്റ്ററിങ്ങും ഹൈ അവയിലബിളിറ്റിയും

അഡ്മിനിസ്ട്രേറ്റീവ് യുഐ മെച്ചപ്പെടുത്തലുകള്‍
താഴെ പറഞ്ഞിരിയ്ക്കുന്നവ ഉള്‍പ്പെടുത്തുന്നതിനായി, ക്ലസ്റ്ററുകള്‍ ക്രമീകരിയ്ക്കുന്നതിനുള്ള വെബ് അതിഷ്ഠിത അഡ്മിനിസ്ട്രേറ്റീവ് യുഐ ആയ ലൂസി പരിഷ്കരിച്ചിരിയ്ക്കുന്നു:
  • ഒരു ക്ലസ്റ്റേര്‍ഡ് ഡിവൈസ് നീക്കം ചെയ്യുമ്പോള്‍ ഉറപ്പാക്കുന്നതിനുള്ളൊരു ഡയലോഗ് ബോക്സ് ലഭ്യമാകുന്നു.
  • യുഐയില്‍ മെച്ചപ്പെട്ട വീണ്ടും ആരംഭിയ്ക്കുന്നതിനുള്ള പ്രതിരൂപം അടങ്ങുന്നു.
  • ഒരു ചൈള്‍ഡ് റിസോഴ്സ് ചേര്‍ക്കുക ബട്ടണ്‍ ലളിതമാക്കിയിരിയ്ക്കുന്നു.
  • യുഐയില്‍ നിന്നും ഡീബഗ്ഗിങ് പ്രവര്‍ത്തന സജ്ജമാക്കുന്നതിനുള്ളൊരു ഐച്ഛികം ചേര്‍ത്തിരിയ്ക്കുന്നു.
നിര്‍ജ്ജീവമായ ആധികാരിതക ഉറപ്പാക്കല്‍ സെഷനുകള്‍ക്കു് സ്വയമായി സമയപരിധികഴിയുന്നു
Red Hat Enterprise Linux 6.3-ല്‍, 15 മിനിറ്റ് പ്രവര്‍ത്തമില്ലെങ്കില്‍ luci ആധികാരികതമായ സെഷനുകളുടെ കാലാവധി കഴിയുന്നു. \n/etc/sysconfig/luci ഫയലിലുള്ള who.auth_tkt_timeout പരാമീറ്ററില്‍ മാറ്റം വരുത്തി നിങ്ങള്‍ക്കു് ഇതു് ക്രമീകരിയ്ക്കാം.
പുതിയ libqb പാക്കേജ്
മെച്ചപ്പെട്ട ലോഗ്ഗിങ്, ട്രെയിസിങ്, പ്രൊസ്സസുകളുടെ ഇടയിലുള്ള ആശയവിനിമയം, പോളിങ് എന്നിങ്ങനെയുള്ള ക്ലയന്റ് സര്‍വറിനുള്ള വിശേഷതകള്‍ ലഭ്യമാക്കുന്നതിനായി \nlibqb പാക്കേജ് ഒരു ലൈബ്രറി ലഭ്യമാക്കുന്നു. pacemaker പാക്കേജിന്റെ അടിസ്ഥാനത്തിനുള്ള ഈ പാക്കേജ് Red Hat Enterprise Linux 6.3-ല്‍ ഒരു ടെക്നോളജി പ്രിവ്യൂ ആകുന്നു.
Pacemaker ഇപ്പോള്‍ libqb ലോഗ്ഗിങ് ഉപയോഗിയ്ക്കുന്നു
പുതുതായി ചേര്‍ത്തിരിയ്ക്കുന്ന libqb കാരണം, pacemaker ഇപ്പോള്‍ ലോഗ്ഗിങ് പ്രവര്‍ത്തനം ഉപയോഗിയ്ക്കുന്നു. pacemaker ഡീബഗ് ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും ഇതു് സഹായിയ്ക്കുന്നു.
ഇന്റര്‍-നോഡ് ലോക്കിങിനായി സിപിജി എപിഐ ഉപയോഗിയ്ക്കുന്നു
ഇന്റര്‍-നോഡ് ലോക്കിങിനുള്ള കോറോസിന്‍ക് ക്ലോസ്ഡ് പ്രൊസസ്സ് ഗ്രൂപ്പ് (സിപിജി) എപിഐ പ്രയോജനപ്പെടുത്തുന്നതിനായി Rgmanager ഒരു വിശേഷത ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. കോറോസിന്‍ക് റിഡന്‍ണ്ടന്റ് റിങ് പ്രോട്ടോക്കോള്‍ (ആര്‍ആര്‍പി) വിശേഷത പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ ഈ വിശേഷതയും ലഭ്യമാകുന്നു. കോറോസിന്‍ക് ആര്‍ആര്‍പി വിശേഷതയ്ക്കു് പൂര്‍ണ്ണ പിന്തുണ ലഭ്യമാകുന്നു. എന്നിരുന്നാലും, ബാക്കിയുള്ള ഹൈ-അവയിലബിളിറ്റി ആഡ്-ഓണുകള്‍ക്കൊപ്പം ഉപയോഗിയ്ക്കുമ്പോള്‍, ഇതും ടെക്നോളജി പ്രിവ്യൂ ആകുന്നു.

Chapter 9. സംഭരണം

ഥിന്‍ സ്നാപ്പ്ഷോട്ടുകള്‍ക്കുള്ള (നോണ്‍-ക്ലസ്റ്റര്‍ഡ്) എല്‍വിഎം പിന്തുണ
Red Hat Enterprise Linux 6.3-ല്‍ എല്‍വിഎം കോപ്പി-ഓണ്‍-റൈറ്റ് (സിഒഡബ്ല്യൂ) സ്നാപ്പ്ഷോട്ടുകള്‍ ടെക്നോളജി പ്രിവ്യൂ ആയി ലഭ്യമാക്കിയിരിയ്ക്കുന്നു. ഒരേ ഡേറ്റാ വോള്യത്തില്‍ അനവധി വിര്‍ച്ച്വല്‍ ഡിവൈസുകള്‍ സൂക്ഷിയ്ക്കുന്നതിനായി അനുവദിയ്ക്കുന്നു. അനവധി സ്നാപ്പ്ഷോട്ടുകളുടെ സ്നാപ്പ്ഷോട്ടുകള്‍ക്കുള്ള പിന്തുണ ഇതു് ലഭ്യമാക്കുന്നു. (സ്നാപ്പ്ഷോട്ടുകളുടെ സ്നാപ്പ്ഷോട്ടുകളുടെ സ്നാപ്പ്ഷോട്ടുകള്‍ …).
ഇതു് ഒരു സിസ്റ്റത്തിനു് മാത്രമായുള്ള വിശേഷതയാകുന്നു. ക്ലസ്റ്റര്‍ ശൈലിയില്‍ അനവധി സിസ്റ്റങ്ങള്‍ക്കു് ഇതു് ലഭ്യമല്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി, lvcreate മാന്‍ താളിലുള്ള -s/--snapshot ഐച്ഛികത്തിനുള്ള വിവരണക്കുറിപ്പു് കാണുക.
നോണ്‍ ക്ലസ്റ്റേര്‍ഡ് എല്‍വികള്‍ക്കുള്ള എല്‍വിഎം പിന്തുണ
പ്രയോഗങ്ങള്‍ക്കു് ആവശ്യമുള്ളപ്പോള്‍ മെമ്മറി ലഭ്യമാക്കുന്നതിനായി കൈകാര്യം ചെയ്യുന്ന ഉപയോഗിയ്ക്കാത്ത സ്ഥലം കൈകാര്യം ചെയ്യുന്നതിനായി ഇപ്പോള്‍ എല്‍വിഎം ഥിന്‍ ലഭ്യമാക്കാം. ഒരു പ്രയോഗം എല്‍വിയിലേക്കു് സൂക്ഷിയ്ക്കുമ്പോള്‍ താമസിച്ചുള്ള മെമ്മറി ലഭ്യമാക്കുന്ന ഡിവൈസുകള്‍ തയ്യാറാക്കുന്നതിനായി ഇതു് അനുവദിയ്ക്കുന്നു. മെമ്മറി അനുസരിച്ചു് ഈ പൂള്‍ വികസിപ്പിയ്ക്കാം. Red Hat Enterprise Linux 6.3-ല്‍ ഇതു് ടെക്നോളജി പ്രിവ്യൂ ആകുന്നു. ഇതു് പരീക്ഷിയ്ക്കുന്നതിനായി device-mapper-persistent-data പാക്കേ ആവശ്യമുണ്ടു്. കൂടുതല്‍ വിവരങ്ങള്‍ക്കായി lvcreate മാന്‍ താള്‍ കാണുക.
lvmetad വഴി എല്‍വിഎം മെറ്റാഡേറ്റയുടെ ഡൈനമിക് കൂട്ടായ്മ
സിസ്റ്റത്തിലുള്ള ഡിസ്ക് ഡിവൈസുകളില്‍ സൂക്ഷിച്ചിരിയ്ക്കുന്ന എല്‍വിഎം മെറ്റഡേറ്റയുടെ കാഴ്ച മിക്ക എല്‍വിഎം കമാന്‍ഡുകള്‍ക്കു് ആവശ്യമുണ്ടു്. നിലവിലുള്ള എല്‍വിഎം ശൈലി അനുസരിച്ചു്, ഈ വിവരം ലഭ്യമല്ലെങ്കില്‍, സിസ്റ്റത്തിലുള്ള എല്ലാ ഫിസിക്കല്‍ ഡിസ്ക് ഡിവൈസുകളും എല്‍വിഎം പരിശോധിയ്ക്കേണ്ടതുണ്ടു്. അനവധി ഡിസ്കുകളുള്ള സിസ്റ്റങ്ങളില്‍ ഐ/ഒ പ്രക്രിയകള്‍ ആവശ്യമുണ്ടു്.
ഓരോ തവണയുടെ ഡിവൈസിന്റ അവസ്ഥ മാറുമ്പോള്‍ പെട്ടെന്നു് മെറ്റാഡേറ്റ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തു് ഈ സ്കാനിങിനുള്ള ആവശ്യം ഇല്ലാതാക്കുക എന്നതാണു് lvmetad ഡെമണിന്റെ ഉദ്ദേശ്യം. udev നിയമങ്ങള്‍ വഴി lvmetad-ത്തിലേക്കു് ഈ ഇവന്റുകള്‍ സിഗ്നലുകള്‍ നല്‍കുന്നു. lvmetad പ്രവര്‍ത്തിയ്ക്കുന്നെങ്കില്‍, സാധാരണ രീതിയിലുള്ള പരിശോധന മതിയാകുന്നു.
ഈ വിശേഷത ടെക്നോളജി പ്രിവ്യൂ ആകുന്നു. സ്വതവേ, Red Hat Enterprise Linux 6.3-ല്‍ ഇതു് പ്രവര്‍ത്തന രഹിതമാണു്. പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി, /etc/lvm/lvm.conf ഫയലിലുള്ള use_lvmetad പരാമീറ്റര്‍ ശ്രദ്ധിയ്ക്കുക. lvm2-lvmetad init script പ്രവര്‍ത്തന സജ്ജമാക്കി lvmetadഡെമണ്‍ ക്രമീകരിയ്ക്കുക.
ഫൈബര്‍ ചാനല്‍ ഓവര്‍ ഇഥര്‍നെറ്റ് (FCoE) ടാര്‍ഗറ്റ് മോഡിനുള്ള പൂര്‍ണ്ണ പിന്തുണ
Red Hat Enterprise Linux 6.3-ല്‍ ഫൈബര്‍ ചാനല്‍ ഓവര്‍ ഇഥര്‍നെറ്റ് (FCoE) ടാര്‍ഗറ്റ് മോഡിനുള്ള പൂര്‍ണ്ണ പിന്തുണ ഉള്‍പ്പെടുന്നു. fcoe-target-utils ലഭ്യമാക്കുന്ന targetcli മുഖേന ഈ കേര്‍ണല്‍ വിശേഷത ക്രമീകരിയ്ക്കുവാന്‍ സാധിയ്ക്കുന്നു. ഒരു നെറ്റ്‌വര്‍ക്ക് പിന്തുണയുള്ള ഡേറ്റാ സെന്റര്‍ ബ്രിഡ്ജിങിനായി (ഡിസിബി) ഉപയോഗിയ്ക്കുന്നതിനു് FCoE രൂപപ്പെടുത്തിയിരിയ്ക്കുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി, dcbtool(8) , targetadmin(8) (lldpad , fcoe-target-utils പാക്കേജുകള്‍ ഇവ ലഭ്യമാക്കുന്നു) എന്നീ മാന്‍ താളുകള്‍ കാണുക.
എല്‍വിഎം റെയിഡ് പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു
എല്‍വിഎമിലുള്ള വികസിപ്പിച്ച റെയിഡ് പിന്തുണ നിലവില്‍ Red Hat Enterprise Linux 6.3-ല്‍ പൂര്‍ണ്ണായി പിന്തുണയ്ക്കുന്നു. എല്‍വിഎമിനു് നിലവില്‍ RAID 4/5/6 ലോജിക്കല്‍ വോള്യങ്ങള്‍ തയ്യാറാക്കുവാന്‍ സാധ്യമാകുന്നു, ഈ ലോജിക്കല്‍ വോള്യങ്ങള്‍ക്കുള്ള മിററിങ് പിന്തുണയ്ക്കുന്നു. ഈ പുതിയ വിശേഷതകല്‍ക്കുള്ള ബാക്കന്‍ഡ് പിന്തുണ എംഡി (സോഫ്റ്റ്‌വെയര്‍ റെയിഡ്) ഘടകങ്ങള്‍ ലഭ്യമാക്കുന്നു
റീഡ്-ഒണ്‍ലി മോഡില്‍ വോള്യങ്ങള്‍ സജീവമാക്കുന്നു
വോള്യമുകളെ, അവയുടെ യഥാര്‍ത്ഥ അനുമതികള്‍ക്കു് പുറമേ, റീഡ്-ഒണ്‍ലി മോഡില്‍ എപ്പോഴും സജീവമാക്കുന്നതിനായി, activation/read_only_volume_list എന്ന പുതിയൊരു എല്‍വിഎം ക്രമീകരണ ഫയല്‍ പരാമീറ്റര്‍ അനുവദിയ്ക്കുന്നതിനായി.മെറ്റാഡേറ്റയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന --permission rw ഐച്ഛികം ഈ പരാമീറ്റര്‍ തിരുത്തുന്നു.

Chapter 10. സാധാരണ പരിഷ്കരണങ്ങള്‍

സോഫ്റ്റ്‌വെയര്‍ ശേഖരണ പ്രയോഗങ്ങള്‍
Red Hat Enterprise Linux 6.3-ല്‍ scl-utils പാക്കേജ് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. സോഫ്റ്റ്‌വെയര്‍ കൂട്ടങ്ങളുടെ പാക്കിങിനുള്ള പാക്കേജിങ് മാക്രോസുകളും ഒരു റണ്‍ടൈം പ്രയോഗവും ഇതു് ലഭ്യമാക്കുന്നു. സിസ്റ്റത്തില്‍ ഒരേ ആര്‍പിഎം പാക്കേജുകളുടെ അനവധി പതിപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി ഇതു് ഉപയോക്താക്കളെ അനുവദിയ്ക്കുന്നു. scl പ്രയോഗം ഉപയോഗിച്ചു് /opt ഡയറക്ടറിയില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ആര്‍പിഎമുകളുടെ പ്രത്യേക പതിപ്പുകകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി ഉപയോക്താക്കളെ സഹായിയ്ക്കുന്നു. സോഫ്റ്റ്‌വെയര്‍ കൂട്ടത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Software Collections Guide കാണുക.
MySQL InnoDB പ്ലഗിന്‍
Red Hat Enterprise Linux 6.3-ല്‍ AMD64, Intel 64 ആര്‍ക്കിറ്റക്ചറുകള്‍ക്കുള്ളൊരു പ്ലഗിനായി MySQL InnoDB സംഭരണ എഞ്ചിനുകള്‍ ലഭ്യമാകുന്നു. ബിള്‍ട്ടിനായ InnoDB സംഭരണ എഞ്ചിനേക്കാള്‍ ഈ പ്ലഗിനില്‍ അനേകം വിശേഷതകള്‍ ലഭ്യമാകുന്നു.
OpenJDK 7
Red Hat Enterprise Linux 6.3-ല്‍ ടെക്നോളജി പ്രിവ്യൂ ആയി OpenJDK 7 അവതരിപ്പിയ്ക്കുന്നു. ഇതു് പൂര്‍ണ്ണ പിന്തുണയുള്ള OpenJDK 6-യ്ക്കു് പകരമാകുന്നു.
പുതിയ ജാവാ 7 പാക്കേജുകള്‍
java-1.7.0-oracle , java-1.7.0-ibm പാക്കേജുകള്‍ നിലവില്‍ Red Hat Enterprise Linux 6.3-ല്‍ ലഭ്യമാണു്.
initscripts മുഖേന എന്‍ഐഎസ് ഡൊമെയിന്‍ സജ്ജമാക്കുന്നു
എന്‍ഐഎസ് ഡൊമെയിന്‍ നാമം സജ്ജമാക്കുന്നതിനു് ഉപയോക്താക്കളെ അനുവദിയ്ക്കുന്നതിനായി initscripts പാക്കേജ് പരിഷ്കരിച്ചിരിയ്ക്കുന്നു. ഇതിനായി, /etc/sysconfig/network ഫയല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലുമുള്ള NISDOMAIN പരാമീറ്റര്‍ ക്രമീകരിയ്ക്കുക.
logrotate-നുള്ള എസിഎല്‍ പിന്തുണ
മുമ്പു്, എസിഎലുകള്‍ മുഖേന എല്ലാ ലോഗുകളിലേക്കും പ്രവേശിയ്ക്കുന്നതിനായി ചില ഗ്രൂപ്പുകളെ അനുവദിച്ചിരുന്നപ്പോള്‍, ലോഗുകള്‍ തിരിയുമ്പോള്‍ ഈ എസിഎലുകള്‍ നീക്കം ചെയ്തിരുന്നു. Red Hat Enterprise Linux 6.3-ല്‍, logrotate പ്രയോഗം എസിഎലുകളെ പിന്തുണയ്ക്കുകയും എസിഎല്‍ സജ്ജീകരണങ്ങള്‍ സൂക്ഷിയ്ക്കുകയും ചെയ്യുന്നു.
wacomcpl പാക്കേജ് നീക്കം ചെയ്തിരിയ്ക്കുന്നു
wacomcpl പാക്കേജ് പാക്കേജ് സെറ്റില്‍ നിന്നും നീക്കം ചെയ്തിരിയ്ക്കുന്നു. Wacom ടാബ്ലറ്റ് സജ്ജീകരണങ്ങള്‍ക്കുള്ള ഗ്രാഫിക്കല്‍ ക്രമീകരണം wacomcpl പാക്കേജ് ലഭ്യമാക്കുന്നു. ഇതു് ഇപ്പോള്‍ ഗ്നോം കണ്ട്രോള്‍ സെന്ററിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു.
പരിഷ്കരിച്ച NumPy പാക്കേജ്
മള്‍ട്ടി-ഡൈമന്‍ഷനല്‍ അറേ കൈകാര്യം ചെയ്യുന്നതിനുള്ള NumPy പാക്കേജ് 1.4.1 പതിപ്പായി പരിഷ്കരിച്ചിരിയ്ക്കുന്നു. ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന മാറ്റങ്ങള്‍:
  • 0-d അറേകളില്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍, numpy.max-ഉം മറ്റു് ഫംഗ്ഷനുകളും ഈ പരാമീറ്ററുകള്‍ മാത്രം സ്വീകരിയ്ക്കുന്നു : axis=0, axis=-1, axis=None. ഇവയ്ക്കു് പുറമേ ഉള്ളവ ബഗ് സൂചിപ്പിയ്ക്കുന്നു, NumPy ഉടന്‍ പിശക് രേഖപ്പെടുത്തുകയും ചെയ്യുന്നു.
  • ഇനി മുതല്‍ axis > MAX_DIMS പരാമീറ്റര്‍ നല്‍കുവാന്‍ സാധ്യമല്ല; axis=None നല്‍കുമ്പോള്‍ എങ്ങനെ പെരുമാറുന്നുവോ അതിനു് പകരം NumPy ഉടന്‍ ഒരു പിശക് രേഖപ്പെടുത്തുന്നു.
Rsyslog പ്രധാന പതിപ്പു് 5-ലേക്കു് പുതുക്കിയിരിയ്ക്കുന്നു
rsyslog പാക്കേജ് പ്രധാന പതിപ്പായി 5-ലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ അനവധി ബഗ് പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ലഭ്യമാകുന്നു. ഏറ്റവും പ്രധാന മാറ്റങ്ങള്‍ ഇവയാകുന്നു:
  • $HUPisRestart ഡയറക്ടീവ് നീക്കം ചെയ്തിരിയ്ക്കുന്നു. അതിനാല്‍ വീണ്ടും ആരംഭിയ്ക്കുന്ന തരത്തിലുള്ള എച്‌യുപിയും ലഭ്യമല്ല. ഇപ്പോള്‍ SIGHUP സിഗ്നല്‍ ലഭിയ്ക്കുമ്പോള്‍, ലോഗ് തിരിയ്ക്കുന്നതു് പിന്തുണയ്ക്കുന്നതിനു് മാത്രം ഔട്ട്പുട്ടുകള്‍ (മിക്കവാറും ലോഗ് ഫയലുകള്‍) തുറക്കുന്നു.
  • സ്പൂള്‍ ഫയലുകളുടെ ശൈലിയില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നു (ഉദാഹരണത്തിനു്, ഡിസ്ക്-അസിസ്റ്റഡ് ക്യൂകള്‍). പുതിയ ശൈലിയിലേക്കു് നീങ്ങുന്നതിനായി, സ്പൂള്‍ ഫയലുകള്‍ കാലിയാക്കുക, ഉദാഹരണത്തിനു്, rsyslogd അടച്ചു് പൂട്ടുക. ശേഷം, Rsyslog പരിഷ്കരിയ്ക്കുക, പിന്നീടു് വീണ്ടും rsyslogd ആരംഭിയ്ക്കുക. പരിഷ്കരിച്ച ശേഷം, പുതിയ ശൈലി സ്വയമായി ഉപയോഗപ്പെടുന്നു.
  • rsyslogd ഡെമണ്‍ ഡീബഗ് മോഡില്‍ (using the -d option) പ്രവര്‍ത്തിയ്ക്കുമ്പോള്‍, അതു് മുമ്പില്‍ കാണാം. ഇതു് പരിഹരിച്ചു്, ഇപ്പോള്‍ ഡെമണ്‍ ഫോര്‍ക്ക് ചെയ്തു് പശ്ചാത്തലത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു.
Rsyslog-ന്റെ ഈ പതിപ്പിലേക്കു് വരുത്തിയിരിയ്ക്കുന്ന മാറ്റങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി, http://www.rsyslog.com/doc/v5compatibility.html കാണുക.

റിവിഷന്‍ ഹിസ്റ്ററി

Revision History
Revision 1-0Wed Jun 20 2012മാര്‍ട്ടിന്‍ Prpič
Red Hat Enterprise Linux 6.3 പ്രകാശനക്കുറിപ്പുകളുടെ പ്രകാശനം.
Revision 0-0Tue Apr 24 2012മാര്‍ട്ടിന്‍ Prpič
Red Hat Enterprise Linux 6.3 പ്രകാശനക്കുറിപ്പിന്റെ ബീറ്റാ പതിപ്പു്